Wednesday, 6 April 2011

എന്തൂട്ടാ ഈ മരണം???






ഒന്ന് മരിച്ചാലോ???
വല്യൊരു ആഗ്രഹം ആണ്...
മറ്റൊന്നിനും അല്ല,,
മരണം എന്താണെന്ന് ഒന്നറിയണം...

ജീവിതത്തിന്‍റെ climax
ആണെന്ന് മാത്രമേ അറിയൂ...
ഒരു കയറിന്‍റെ കഷ്ണവും പിടിച്ച്
പോത്തിന്‍റെ പുറത്തു കയറിക്കൊണ്ട്
നമ്മുടെ കാലന്‍ വരുന്ന ആ രംഗം ഒന്ന് കാണാന്‍ വേണ്ടിയാണ്...

ഇനിയിപ്പോ പോത്തൊക്കെ out of fashion
ആയെന്നും പറഞ്ഞു പുള്ളി പുതിയ യുണികോണ്‍
ബൈക്ക് അങ്ങാനും വാങ്ങിയിട്ടുണ്ടെങ്കിലോ..!!!

മരിക്കുമ്പോ ഉണ്ടാകുന്ന തോന്നലുകള്‍
എന്തൊക്കെ ആണെന്നും ഒന്നറിയണം...
ബന്ധങ്ങള്‍ മരിക്കുന്ന ഈ കാലഘട്ടത്തില്‍
ഇനിയിപ്പോ ബാങ്ക് ബാലന്‍സിനെ കുറിച്ചാകുമോ ചിന്ത???
അതോ സ്നേഹിതരെ കുറിച്ചോ??

ആ.... ആര്‍ക്കറിയാം...
മരിക്കുമ്പോഴല്ലേ അതൊക്കെ അറിയൂ...
എന്നാല്‍ മരിച്ചു നോക്കാം അല്ലെ???

ശ്ശെ,, എന്തോ,, ആകെ ഒരു പേടി...
ഞാന്‍ മരിച്ചാല്‍,,
വേണ്ടാ... അത് ശരിയാവില്ലാ...
മരിക്കുന്നത് വരെ അങ്ങു ജീവിച്ചേക്കാം...
അതാ നല്ലത്...

അപ്പൊ,,
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍
ഇങ്ങനെയാകാം അല്ലെ??

കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെ വില
കുത്തനെ ഉയര്‍ത്തുന്നത് കൊണ്ട്
എന്തായാലും കാലന്‍ ബൈക്ക് വാങ്ങിക്കാണില്ല...
പുള്ളിക്കും പെട്രോള്‍ കാശ് മുതലാകണ്ടേ....

ഇനിയിപ്പോ തോന്നലുകളെ കുറിച്ച്...
ഹും... എന്തെങ്കിലുമൊക്കെ തോന്നിക്കോട്ടേ ഗെഡീ...
ചാവാന്‍ കെടക്കുമ്പോ തോന്നണേനെ പറ്റീട്ട്
ഇപ്പൊ അറിഞ്ഞിട്ടും എന്തൂട്ട് കിട്ടാനാ???


അതുകൊണ്ട്,, ഇപ്പൊ മര്യാദക്കങ്ങ്ട് ജീവിക്ക്യാ...
എന്തേ???

4 comments:

  1. enda marikkan valla udeshamundu? superbbb

    ReplyDelete
  2. ജനിച്ചാല്‍ എന്തായാലും മരിക്കണമല്ലോ... മരണത്തെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു... അനിവാര്യമായ ഒന്നുതന്നെ ആണ് മരണം എന്ന തിരിച്ചറിവുമായി... സ്നേഹം എന്നോ ആകാംക്ഷ എന്നോ അതിനെ വിളിക്കാം എന്ന് മാത്രം...

    :-)

    ReplyDelete
  3. maranathodu sneham ennu parayano? akamsha ennu paranjaal pore? maranathe snehichal athinte vila poville?

    ReplyDelete
  4. ഒരിക്കലും ഇല്ല.... മരണത്തെയും സ്നേഹിക്കാം... എനിക്കിഷ്ടമാണ്... മരണത്തെ... ഒരുപാട്.....

    :-)

    ReplyDelete