Wednesday, 6 April 2011

നിങ്ങള്‍ക്ക് വട്ടുണ്ടോ???






നിങ്ങള്‍ക്ക് വട്ടുണ്ടോ???
നല്ലൊരു ചോദ്യം അല്ലെ??

ഇല്ല... പക്ഷെ,,,
എന്താ ഹേ ഈ വട്ടുകൊണ്ട് ഉദ്ദേശിച്ചത്??

ശ്ശെ... അതും അറിയില്ലേ??

സാധാരണയില്‍ നിന്നും വ്യത്യസ്തമായുള്ള
ചിന്തകളും പെരുമാറ്റ രീതികളും...

ഏതെങ്കിലും പ്രത്യേക വിഷയങ്ങളില്‍
ലഹരി ഏറ്റു വാങ്ങുന്ന സ്വഭാവം,,
സ്ഥായിയായ മൂകത..
സ്വന്തമല്ലാത്ത വിഷാദവും ആഹ്ലാദവും..
ഇതുപോലുള്ള ചില അമിതമായ വികാര പ്രകടനങ്ങള്‍...

ഇതെല്ലാം വട്ടിന്‍റെ ലക്ഷണങ്ങള്‍ ആണ് കൂട്ടുകാരാ...

ഓഹ്... ഒരു നിമിഷം...
ഇതെല്ലാം ആണ് വട്ടെങ്കില്‍,,
ശരിയാണ് ഹേ...
ഞാനും ഒരു വട്ടനാണ്...
ഒരു മനുഷ്യനായി പിറന്നതുകൊണ്ട് മാത്രം...

പക്ഷെ,, എനിക്കും വട്ടുണ്ടെന്ന്,,
പ്രിയ സുഹൃത്തേ,,
നിങ്ങള്‍ ആരോടും പറയരുത്...
കാരണം,, വട്ടുള്ളവനെ ഈ നശിച്ച
സമൂഹം അംഗീകരിക്കില്ലല്ലോ...

എന്‍റെ വട്ടുകള്‍ എന്‍റെത് മാത്രമായി
ഒതുങ്ങി കൂടട്ടെ...
മറ്റാരും അറിയാതെ...

എനിക്ക് താങ്കളില്‍ നിന്നും
രക്ഷപ്പെട്ടെ മതിയാകൂ...

പ്രിയ സുഹൃത്തേ...
വിട..
ഒരു ചെറു പുഞ്ചിരിയോടെ....

4 comments:

  1. ഈ വട്ടെന്ന് പറയുമ്പോ....
    അല്ലെങ്കില്‍ വേണ്ട,
    ഇനിയും പോരട്ടെ വട്ടുകള്‍..ആശംസകള്‍


    Word Verification ഒഴിവാക്കാന്‍ അപേക്ഷ!

    ReplyDelete
  2. അല്‍പ്പമെങ്കിലും വട്ടില്ലെങ്കില്‍ നമ്മളൊക്കെ മനുഷ്യരാകുമോ മാഷേ... :-)

    ReplyDelete