Wednesday 4 May 2011

എന്‍റെ ചരമക്കുറിപ്പ്...





ഞാന്‍ അന്തരിച്ചു...
അനുശ്ശോചനങ്ങളും ആദരാഞ്ജലികളും
അര്‍പ്പിക്കുന്നവര്‍ക്ക്‌ സ്വാഗതം...
റീത്തുകളും മുതലക്കണ്ണീരും
ആയി വരുന്നവരും വേഗം വന്നുകൊള്‍ക...
നിങ്ങളുടെ അഭിനയകര്‍മ്മം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍
ഉടനെ തിരിച്ചു പോകുകയും ചെയ്ക...

ഇനി അതൊന്നുമല്ല,,
ഈ മൃദദേഹത്തിന് വേണ്ടി
അവകാശ വാദങ്ങളും ഉന്നയിച്ച്
കടിപിടി കൂടാനാണ് ഭാവമെങ്കില്‍,,
ആദ്യമേ പറഞ്ഞുകൊള്ളട്ടെ,,
പ്രിയസുഹൃത്തെ,,
ഇതിനു അവകാശികളായി ആരുമില്ല...
ആരും...

ഒരു അഭ്യര്‍ത്ഥന കൂടി,,
എന്‍റെ മൃതദേഹം ഏതെങ്കിലും കാട്ടില്‍
ഉപേക്ഷിക്കാമോ???
എങ്കില്‍ അത്രയും നന്ദി...
ചീഞ്ഞളിഞ്ഞു പോകട്ടെ...
അല്ലെങ്കില്‍ വിശപ്പിനാല്‍ വലയുന്ന
ഏതെങ്കിലും ജീവികളുടെ വിശപ്പെങ്കിലും മാറട്ടെ...
താല്‍ക്കാലികമായെങ്കിലും....
ഒരു നേരത്തെ വിശപ്പടക്കാന്‍ ഹേതുവായ
എന്‍റെ ചേതനയറ്റ ശരീരത്തെ
അവര്‍ ഒരിക്കലെങ്കിലും നന്ദിയോടെ സ്മരിക്കും...
മനുഷ്യരേക്കാള്‍ എത്രയോ നന്ദിയോടെ...

2 comments:

  1. മനുഷ്യന്‍റെ നന്ദിയില്ലയ്മയെയും സഹജീവി സ്നേഹത്തെയും ലളിതമായി അഭിജിത് കുറിച്ചിട്ടു.. കൂടുതല്‍ ആശയങ്ങളും ജീവിതത്തിന്‍റെ വിവിധ അര്‍ത്ഥതലങ്ങളെയും ഇനിയും ഇനിയും എഴുതുക.. വാക്കുകള്‍ കുറച്ചു കൂടി ഒതുക്കി പറയാന്‍ ശീലിക്കുക.. ഒരു കവിത നമ്മുടെ സംഭാഷണം പോലെ വരുമ്പോള്‍ അതിന്റെ കാവ്യഭംഗി നഷ്ടപെടും.. ഇനിയുള്ള പോസ്റ്റുകളില്‍ ശ്രദ്ധിക്കുമല്ലോ.. എല്ലാ ആശംസകളും നേരുന്നു..

    ReplyDelete
  2. നന്ദി സന്ദീപ്‌...
    സത്യം പറയാമല്ലോ.. കവിതകള്‍ക്കും സാഹിത്യത്തിനുമൊക്കെ മുന്നില്‍ ഞാന്‍ തികച്ചും അന്യനാണ്... എനിക്ക് തോന്നുന്നതിനെ അതേ ശൈലിയില്‍ തന്നെ കുത്തിക്കുറിച്ചിടുക എന്നത് മാത്രമാണ് എന്‍റെ രീതി... മാറ്റം വരുത്തണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും,, അതിനു കഴിയാറില്ല എന്നതാണ് സത്യം...

    താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു... ഇനിയും എഴുതുന്നുണ്ടെങ്കില്‍,, തീര്‍ച്ചയായും എന്‍റെ പരമാവധി ശ്രമിക്കുന്നതായിരിക്കും... :-)

    ReplyDelete